കൽപ്പറ്റ: കാരാപ്പുഴ അണക്കെട്ടിന് സമീപത്തുള്ള റിസർവോയറിൽ വീണ് രണ്ട് വയസുള്ള കുട്ടി മരിച്ചു. വാഴവറ്റ മടംകുന്ന് സന്ദീപ് – ശാലിനി ദമ്പതികളുടെ മകൻ ശ്യാംജിത്ത് ആണ് മരിച്ചത്.
റിസർവോയർ സമീപത്ത് താമസിക്കുന്ന കുട്ടി, വീടിന്റെ പരിസരത്ത് കളിക്കുന്നതിനിടെ കാൽവഴുതി വീഴുകയായിരുന്നു. ഏറെ സമയത്തെ തെരച്ചിലിന് ശേഷം കുട്ടിയെ റിസർവോയറിൽ നിന്ന് കണ്ടെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



