ഫി​ലാ​ഡ​ൽ​ഫി​യ: അ​മേ​രി​ക്ക റീ​ജ​ൻ വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ 13-ാമ​ത് കോ​ൺ​ഫ​റ​ൻ​സി​ന് 28 വെ​കു​ന്നേ​രം ആ​റി​ന് ന്യൂ​ജ​ഴ്സി​യി​ലു​ള്ള എ​പി​എ ഹോ​ട്ട​ലി​ൽ തി​ര​ശീ​ല ഉ​യ​രും. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 11ന് ​അ​വ​സാ​നി​ക്കു​ന്ന കോ​ൺ​ഫ​റ​ൻ​സി​ന്‍റെ മെ​ഗാ സ്പോ​ൺ​സ​ർ തോ​മാ​ർ ഗ്രൂ​പ്പ് ഉ​ട​മ തോ​മ​സ് മൊ​ട്ട​ക്ക​ൽ ആ​ണ്.

കോ​വി​ഡി​ന്‍റെ പ്ര​തി​സ​ന്ധി​ക്ക് ശേ​ഷം ആ​ദ്യ​മാ​യി ന​ട​ക്കു​ന്ന കോ​ൺ​ഫ​റ​ൻ​സി​ന് ന​ല്ല രീ​തി​യി​ലു​ള്ള പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന് ചെ​യ​ർ​മാ​ൻ ഹ​രി ന​മ്പൂ​തി​രി​യും പ്ര​സി​ഡ​ന്‍റ് ഡോ. ​ത​ങ്കം അ​ര​വി​ന്ദും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി​ജു ചാ​ക്കോ​യും കോ​ൺ​ഫ​റ​ൻ​സ് ചെ​യ​ർ​മാ​ൻ തോ​മ​സ് മൊ​ട്ട​ക്ക​ലും കോ​ൺ​ഫ​റ​ൻ​സ് ക​ൺ​വീ​ന​ർ ജി​നേ​ഷ് ത​മ്പി​യും കോ​ചെ​യ​ർ റെ​നി ജോ​സ​ഫ് എ​ന്നി​വ​രും പ​റ​ഞ്ഞു. റ​ജി​സ്ട്രേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ന്ന​താ​യും അ​വ​ർ അ​റി​യി​ച്ചു.

ബി​സി​ന​സു​കാ​രും വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളും സ്പോ​ൺ​സേ​ഴ്സ് ആ​യി മു​ന്നോ​ട്ടു വ​രു​ന്ന​തു​കൊ​ണ്ട് ഈ ​വ​ർ​ഷം മി​ക​ച്ച രീ​തി​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ന​ട​ത്തു​വാ​ൻ സാ​ധി​ക്കും എ​ന്ന് സം​ഘാ​ട​ക​ർ പ​റ​ഞ്ഞു. ഇ​നി​യും കോ​ൺ​ഫ​റ​ൻ​സി​ന് റ​ജി​സ്റ്റ​ർ ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ എ​ത്ര​യും പെ​ട്ടെ​ന്ന് റ​ജി​സ്റ്റ​ർ ചെ​യ്യ​ണം. കോ​ൺ​ഫ​റ​ൻ​സി​നെ സ്പോ​ർ​ട്സ് ഷി​പ്പ് കൊ​ണ്ട് സ​ഹാ​യി​ക്കു​ന്ന എ​ല്ലാ​വ​രോ​ടു​മു​ള്ള ന​ന്ദി കോ​ൺ​ഫ​റ​ൻ​സ് ക​മ്മി​റ്റി അ​റി​യി​ച്ചു.