ആടുജീവിതം’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുകയാണ്. നജീബ് ആയുള്ള പൃഥ്വിരാജിന്റെ പെര്‍ഫോമന്‍സിന് ഓസ്‌കര്‍ തന്നെ ലഭിക്കും എന്നിങ്ങനെയുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്. പ്രീകട്ട് ചോര്‍ന്നതിന് പിന്നാലെയാണ് ഒഫീഷ്യല്‍ ട്രെയ്‌ലര്‍ ആയി പൃഥ്വിരാജ് പങ്കുവച്ചത്.
ഇതിനിടെ എത്തിയ ബെന്യാമിന്റെ പോസ്റ്റും ശ്രദ്ധ നേടിയിരുന്നു. യുട്യൂബില്‍ വന്ന ആടുജീവിതം ട്രെയ്‌ലര്‍ ഒഫീഷ്യല്‍ അല്ല, ഫെസ്റ്റിവല്‍സിന് വേണ്ടി തയാറാക്കിയ ഒരു പ്രിവ്യൂ അമേരിക്കയിലുള്ള ‘ഡെഡ്‌ലൈന്‍’ എന്ന ഓണ്‍ലൈന്‍ മാഗസിനില്‍ വന്നതാണ് എന്നായിരുന്നു ബെന്യാമിന്‍ അറിയിച്ചത്.
യൂട്യൂബില്‍ വന്നിട്ടുള്ള ആടുജീവിതം ട്രെയ്‌ലര്‍ ഒഫീഷ്യല്‍ അല്ല എന്ന് സംവിധായകന്‍ ബ്ലെസ്സിക്ക് വേണ്ടി ഇവിടെ ഞാന്‍ അറിയിക്കട്ടെ. അത് വേള്‍ഡ് മാര്‍ക്കറ്റ് ഫെസ്റ്റിവല്‍സിന് വേണ്ടി തയാറാക്കിയ ഒരു പ്രിവ്യൂ അമേരിക്കയിലുള്ള ‘ഡെഡ്‌ലൈന്‍’ എന്ന ഓണ്‍ലൈന്‍ മാഗസിനില്‍ വന്നതാണ്. പടത്തിന്റെ ധാരാളം വര്‍ക്ക് ഇനിയും പൂര്‍ത്തിയാവാനുണ്ട്. അത് തീരുന്ന സമയത്ത് ഒഫീഷ്യല്‍ ട്രെയിലര്‍ വരുമെന്ന് അറിയിക്കുന്നു.. അതുവരെ ദയവായി കാത്തിരിക്കുക” എന്നാണ് ബെന്യാമിന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
ട്രെയ്ലര്‍ യൂട്യൂബില്‍ ചോര്‍ന്നതോടെയാണ് ഓഫീഷ്യല്‍ ട്രെയ്‌ലര്‍ തന്റെ പ്രൊഡക്ഷന്‍ കമ്പനി അക്കൗണ്ടിലൂടെ പൃഥ്വിരാജ് പുറത്തുവിട്ടത്. ”ഫെസ്റ്റിവല്‍ സര്‍ക്യൂട്ടുകള്‍ക്ക് മാത്രമായി കട്ട് ചെയ്ത ആടുജീവിതം ട്രെയ്ലര്‍ ഓണ്‍ലൈനില്‍ എത്തിയിരുന്നു.”
”അതിനാല്‍ ആടുജീവിതം, ദ ഗോട്ട് ലൈഫ് (ചിത്രം പൂര്‍ത്തിയായിട്ടില്ല ജോലികള്‍ പുരോഗമിക്കുകയാണ്) ട്രെയിലര്‍ ലോകമെമ്പാടുമുള്ള ഫിലിം ഫെസ്റ്റിവലുകള്‍ക്ക് മാത്രമായുള്ളതാണ്. നിങ്ങള്‍ക്ക് ഇഷ്ടപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു” എന്ന വാക്കുകളോടെയാണ് പൃഥ്വിരാജ് ട്രെയ്‌ലര്‍ പോസ്റ്റ് ചെയ്തത്.



