ചില കോടതികൾ അന്യായ വിധികൾ പുറപ്പെടുവിക്കുന്നുവെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. പ്രീതിനേടാൻ പീലാത്തോസിനെ പോലെ പ്രവർത്തിക്കുന്ന ചില ന്യായാധിപന്മാർ ശ്രമിക്കുന്നുണ്ടെന്നാണ് മാർ ആലഞ്ചേരി തന്റെ ദുഃഖവെള്ളി സന്ദേശത്തിൽ പറഞ്ഞത്. എന്തിനാണ് ഇത്തരത്തിൽ വിധികൾ പറയുന്നത് എന്നത് മനസിലാകുന്നില്ല, ചിലപ്പോൾ മാധ്യമപ്രേരണയാലോ ജനപ്രീതിക്കോ വേണ്ടിയാകും ഇത്തരത്തിൽ ഉള്ള വിധികൾ പുറപ്പെടുവിക്കുന്നത്. ദുഃഖവെള്ളി സന്ദേശത്തിലാണ് മാർ ജോർജ് ആലഞ്ചേരി ഇക്കാര്യങ്ങൾ പറഞ്ഞത്.
മറ്റുള്ളവരുടെ പ്രീതിക്ക് വേണ്ടി നേട്ടങ്ങൾ ലക്ഷ്യമിട്ടാണ് ഇന്ന് പല ന്യായാധിപന്മാരും അന്യായ വിധികൾ എഴുതുന്നത് . ഈ നീതിന്യായ വ്യവസ്ഥതിയോട് എപ്രകാരം പ്രതികരിക്കുന്നു എന്നുള്ളത് ജനങ്ങൾ തന്നെ സ്വയം ചിന്തിക്കണമെന്നും ആലഞ്ചേരി സന്ദേശത്തിൽ പറഞ്ഞു.



