ഇന്ന് വലിയ വെള്ളിയാഴ്ച. യേശു ദേവൻ്റെ പീഡാനുഭവത്തിന്‍റെയും കുരിശു മരണത്തിന്‍റെയും ഓര്‍മ പുതുക്കിയാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ വലിയ വെള്ളി ആചരിക്കുന്നത്.

ഇന്ന് ദേവാലയങ്ങളിലും,വിവിധ ഇടങ്ങളിലും വിശ്വാസികൾ കുരിശിന്റെ വഴി നടത്തും. യേശു മരണത്തിന് വിധിക്കപ്പെട്ടതിന് ശേഷം പീലാത്തോസിന്റെ ഭവനത്തിൽ നിന്ന് ഗാഗുല്‍ത്താമലയുടെ മുകളിലേക്ക് കുരിശ് വഹിച്ച് നടത്തിയ യാത്രയാണ് വിശ്വാസികള്‍ അനുസ്മരിക്കുന്നത്.

ദേവാലയങ്ങളിൽ രാവിലെ മുതൽ തന്നെ വലിയ വെള്ളിയുടെ വിവിധ ശുശ്രൂഷകൾ നടത്തും. വിവിധ യാമപ്രാർത്ഥനങ്ങൾ, കുരിശിൻ്റെ വഴി, സ്ലീബാ വന്ദനം, കബറടക്കം തുടങ്ങിയ ശുശ്രൂഷകളാണ് നടക്കുക.

ജനങ്ങളുടെ പാപങ്ങൾ ഏറ്റെടുത്ത് ദൈവപുത്രൻ കുരിശുമരണം പ്രാപിക്കുകയും മൂന്നാം നാൾ ഉയർത്തെഴുന്നേൽക്കുകയും ചെയ്തു എന്നതാണ് ക്രിസ്ത്രീയ വിശ്വാസത്തിൻ്റെ അടിസ്ഥാനം