ടെക്സാസ്: ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ വിചാരണ കാത്ത് കഴിയുന്ന നോർത്ത് ടെക്സാസിലെ തടവുകാരൻ കസ്റ്റഡിയിൽ മരിച്ചു. 58 കാരനായ ജെഫ്രി ബ്രയാൻ മക്ലാഫ്ലിനാണ് മരിച്ചത്. മക്ലോഫിന്റെ മരണവുമായി ബന്ധപ്പെട്ട സാഹചര്യങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
മുൻ കൗണ്ടി പ്രോസിക്യൂട്ടറായ ഭാര്യയെ കൊല്ലപ്പെട്ട കേസിലാണ് ഹുഡ് കൗണ്ടി അന്തേവാസിയായ മക്ലാഫ്ലിൻ പിടിയിലായത്. കേസിൽ കൊലപാതകക്കുറ്റം ചുമത്തി ജനുവരി മുതൽ മക്ലാഫ്ലിൻ തടവിലായിരുന്നു.
ജനുവരി പകുതിയോടെ മക്ലാഫ്ലിൻ ജാമ്യത്തിൽ പുറത്തിറങ്ങിയെങ്കിലും ജാമ്യവ്യവസ്ഥകൾ ലംഘിച്ചതിനെ തുടർന്ന് 72 മണിക്കൂറിനുള്ളിൽ വീണ്ടും അറസ്റ്റിലായിരുന്നു.



