കൊ​ല്ലം: പോ​ലീ​സി​നെ ആ​ക്ര​മി​ച്ച് വി​ല​ങ്ങു​മാ​യി ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ പോ​ലീ​സ് പു​ല​ർ​ച്ച​യോ​ടെ പൊ​ക്കി. ക​രി​ക്കോ​ട് പൗ​ർ​ണ​മി ന​ഗ​ർ ത​ട്ടാ​ൻ​ത​റ വീ​ട്ടി​ൽ ഗോ​പു ആ​ണ് പി​ടി​യി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നോ​ടെ​യാ​ണ് ഇ​യാ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ​നി​ന്ന് ര​ക്ഷ​പെ​ട്ട​ത്.

ഗോ​പു ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​ർ​ക്കെ​തി​രേ സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കി​ളി​കൊ​ല്ലൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഒ​ന്നാം പ്ര​തി കേ​സി​ൽ ജാ​മ്യ​മെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ ഗോ​പു ജാ​മ്യ​മെ​ടു​ക്കാ​ത്ത​തി​നാ​ൽ ഇ​യാ​ൾ​ക്കെ​തി​രെ കോ​ട​തി വാ​റ​ണ്ട് പു​റ​പ്പെ​ടു​വി​ച്ചു.

തി​ങ്ക​ളാ​ഴ്ച ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് വി​ല​ങ്ങു​വ​ച്ച് സ്റ്റേ​ഷ​നി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​നാ​യി വാ​ഹ​നം കാ​ത്തു​നി​ൽ​ക്കു​ന്ന​തി​നി​ട​യി​ൽ പോ​ലീ​സു​കാ​രെ ത​ള​ളി മാ​റ്റി പ്ര​തി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. പു​ല​ർ​ച്ച​യോ​ടെ സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ക​ണ്ണ​ന​ല്ലൂ​രി​ൽ വ​ച്ചാ​ണ് ഗോ​പു​വി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​സ്റ്റ​ഡി​യി​ൽ​നി​ന്ന് ഓ​ടി​പ്പോ​യ​തി​നും പോ​ലീ​സു​കാ​രു​ടെ ജോ​ലി ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും ഇ​യാ​ൾ​ക്കെ​തി​രേ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തെ​ന്ന് കി​ളി​കൊ​ല്ലൂ​ർ സി​ഐ പ​റ​ഞ്ഞു.