ചെ​ന്നൈ: മു​ന്‍ വി​ദ്യാ​ര്‍​ഥി​നി​യു​ടെ പീ​ഡ​ന​പ​രാ​തി​യി​ല്‍ ചെ​ന്നൈ ക​ലാ​ക്ഷേ​ത്ര​യി​ലെ രു​ഗ്മി​ണി​ദേ​വി കോ​ളേ​ജ് ഓ​ഫ് ഫൈ​ന്‍ ആ​ര്‍​ട്‌​സി​ലെ മ​ല​യാ​ളി അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍. അ​സി​സ്റ്റ​ന്‍റ് പ്രൊ​ഫ​സ​റാ​യ ഹ​രി പ​ത്മ​നെ​യാ​ണ് ചെ​ന്നൈ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത്.

ക​ഴി​ഞ്ഞ മാ​ര്‍​ച്ച് 31ന് ​ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ഇ​യാ​ള്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്. ഇ​യാ​ളു​ടെ ശ​ല്യം മൂ​ലം കോ​ഴ്‌​സ് പൂ​ര്‍​ത്തി​യാ​കാ​തെ മ​ട​ങ്ങേ​ണ്ടി വ​ന്നെ​ന്നും വി​ദ്യാ​ര്‍​ഥി​നി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ലൈം​ഗി​ക പീ​ഡ​നം, ജോ​ലി സ്ഥ​ല​ത്തെ അ​തി​ക്ര​മം തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്ത​ത്.

കാ​മ്പ​സി​ലെ നാ​ല് മ​ല​യാ​ളി അ​ധ്യാ​പ​ക​ര്‍​ക്കെ​തി​രെ ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​മ​ര​ത്തി​ലാ​ണ്. ഹ​രി​പ​ത്മ​ന്‍, ശ്രീ​നാ​ഥ്, സാ​യി കൃ​ഷ്ണ​ന്‍, സ​ഞ്ജി​ത് ലാ​ല്‍ എ​ന്നി​വ​ര്‍​ക്കെ​തി​രെ​യാ​ണ് സ​മ​രം. ഇവർക്കെതിരെ പരാതി നൽകിയവരിൽ ആൺകുട്ടികളും പെൺകുട്ടികളുമുണ്ട്.

ക​ലാ​പ​രി​ശീ​ല​ന സ​മ​യ​ത്ത് ഇ​വ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ന്നെ​ന്നാ​ണ് ആ​രോ​പ​ണം. എ​തി​ര്‍​പ്പ് പ്ര​ക​ടി​പ്പി​ച്ചാ​ല്‍ ഒ​റ്റ​പ്പെ​ടു​ത്തി മാ​ന​സി​ക​മാ​യ ത​ള​ര്‍​ത്തു​ന്ന സ​മീ​പ​ന​മാ​യി​രു​ന്നു അ​ധ്യാ​പ​ക​ര്‍​ക്കെ​ന്നും വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​രോ​പ​ണ​മു​ന്ന​യി​ച്ചി​രു​ന്നു.

ഇ​തി​ല്‍ മ​റ്റ് മൂ​ന്നു​പേ​ര്‍​ക്കെ​തി​രാ​യ പ​രാ​തി​ക​ളി​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണ്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പോ​ലീ​സ് കേ​ര​ള​ത്തി​ലെ​ത്തി വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഇ​വ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ കോ​ള​ജ് അ​ധി​കൃ​ത​ര്‍ ത​യാ​റാ​കു​ന്നി​ല്ലെ​ന്നാ​രോ​പി​ച്ചാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​മ​രം ന​ട​ത്തു​ന്ന​ത്. കു​റ്റ​രോ​പി​ത​രാ​യ​വ​രെ പു​റ​ത്താ​ക്കും വ​രെ സ​മ​രം തു​ട​രു​മെ​ന്ന നി​ല​പാ​ടി​ലാ​ണ് വി​ദ്യാ​ര്‍​ഥി​ക​ള്‍.