കറാച്ചി: ന്യൂസിലന്‍ഡിന് എതിരായ രണ്ടാം ഏകദിനത്തില്‍ പാകിസ്ഥാന് തോല്‍വി. നായകന്‍ ബാബര്‍ അസമിന്‍റെ അര്‍ധ സെഞ്ചുറിക്കിടയിലും 79 റണ്‍സിന്‍റെ തോല്‍വിയാണ് പാക് ടീം നേരിട്ടത്. ന്യൂസിലന്‍ഡ് മുന്നോട്ടുവെച്ച 262 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്ഥാന്‍ 43 ഓവറില്‍ 182 റണ്‍സില്‍ എല്ലാവരും പുറത്തായി.
ബാബര്‍ 114 പന്തില്‍ 79 റണ്‍സെടുത്തു. ജയത്തോടെ ന്യൂസിലന്‍ഡ് പരമ്പരയില്‍ 1-1ന് ഒപ്പമെത്തി. ആദ്യ ഏകദിനം പാകിസ്ഥാന്‍ ആറ് വിക്കറ്റിന് വിജയിച്ചതിനാല്‍ 13-ാം തിയതി കറാച്ചിയില്‍ നടക്കുന്ന മൂന്നാം മത്സരം പരമ്പര വിജയികളെ നിശ്ചയിക്കും.



