വാ​ഷിം​ഗ്ട​ൺ ഡിസി: ഫെ​ഡ​റ​ൽ ഏ​വി​യേ​ഷ​ൻ അ​ഡ്മി​നി​സ്ട്രേ​ഷ​ൻ(​എ​ഫ്എ​എ) കം​പ്യൂ​ട്ട​ർ ശൃം​ഖ​ല​യി​ലെ ത​ക​രാ​ർ മൂ​ലം അ​മേ​രി​ക്ക​യി​ലെ വ്യോ​മ​യാ​ന മേ​ഖ​ല നി​ശ്ച​ല​മാ​യി. നൂ​റു​ക്ക​ണ​ക്കി​ന് ഫ്ലൈ​റ്റു​ക​ൾ റ​ദ്ദാ​ക്കി​യ​തോ​ടെ യാ​ത്രി​ക​ർ പ്ര​തി​സ​ന്ധി​യി​ലാ​യി.

എ​ഫ്എ​എ​യു​ടെ “നോ‌​ട്ട്ആം'(​നോ​ട്ടീ​സ് ടു ​എ​യ​ർ​മെ​ൻ) സം​വി​ധാ​ന​ത്തി​ലെ സോ​ഫ്റ്റ്‌​വെ‌​യ​ർ ത​ക​രാ​ർ മൂ​ല​മാ​ണ് ഫ്ലൈ​റ്റു​ക​ൾ റ​ദ്ദാ​ക്കി​യ​ത്. പൈ​ല​റ്റു​മാ​ർ​ക്ക് അ​ടി​യ​ന്ത​ര​ഘ​ട്ട​ങ്ങ​ളി​ൽ സ​ന്ദേ​ശം ന​ൽ​കാ​നും ലാ​ൻ​ഡിം​ഗ്, വി​മാ​ന​ത്താ​വ​ള വി​വ​ര​ങ്ങ​ൾ കൈ​മാ​റാ​നും ഉ​പ​യോ​ഗി​ക്കു​ന്ന ശൃം​ഖ​ല​യാ​ണ് നോ​ട്ട്ആം.

ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണെ​ന്നും വി​മാ​ന സ​ർ​വീ​സു​ക​ൾ ഉ​ട​ൻ പു​ന​രാ​രം​ഭി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.