പന്പ: ശബരിമലയിൽ അരവണ വിതരണം നിർത്തിവച്ചു. ഹൈക്കോടതി നിർദേശത്തെ തുടർന്നാണ് നടപടി. ഏലയ്ക്കയിൽ കീടനാശിനി അംശം കണ്ടെത്തിയ സാഹചര്യത്തിൽ നിർദേശം. ഏലയ്ക്ക ഇല്ലാത്ത അരവണ വ്യാഴാഴ്ച മുതൽ വിതരണം ചെയ്യുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
ശബരിമല അരവണയിലെ ഏലയ്ക്കായ്ക്ക് ഗുണനിലവാരമില്ലെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തിയിരുന്നു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.
പരിശോധനയില്‍ 14 കീടനാശിനികളുടെ സാന്നിധ്യം കണ്ടെത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്.



