മും​ബൈ: വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​ന്ത്യ‌​ൻ ക്രി​ക്ക​റ്റ് താ​രം ഋ​ഷ​ഭ് പ​ന്തി​ന് ഈ ​സീ​സ​ൺ ന​ഷ്‌​ട​മാ​കു​മെ​ന്ന് സ്ഥി​രീ​ക​രി​ച്ച് ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സ് ഡ​യ​റ​ക്‌​ട​ര്‍ സൗ​ര​വ് ഗാം​ഗു​ലി. പ​ന്ത് ഐ​പി​എ​ല്ലി​നു​ണ്ടാ​വി​ല്ലെ​ന്നും ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സ് നാ​യ​ക​നാ​യ താ​ര​ത്തി​ന്‍റെ അ​ഭാ​വം ടീ​മി​ന്‍റെ പ്ര​ക​ട​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​മെ​ന്നും ഗാം​ഗു​ലി കൊ​ല്‍​ക്ക​ത്ത​യി​ല്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് പ​റ​ഞ്ഞു. പ​ന്തി​ന്‍റെ അ​ഭാ​വ​ത്തി​ലും ഡ​ല്‍​ഹി മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഡി​സം​ബ​ര്‍ 30-നാ​ണ് കാ​ര്‍ അ​പ​ക​ട​ത്തി​ൽ പ​ന്തി​ന് സാ​ര​മാ​യി പ​രി​ക്കേ​റ്റ​ത്. ഐ​പി​എ​ല്ലിന് പുറമേ ഏ​ഷ്യാ ക​പ്പും ഏ​ക​ദി​ന ലോ​ക​ക​പ്പും പ​ന്തി​ന് ന​ഷ്‌​ട​മാ​യേ​ക്കും.