പാറ്റ്ന: ബിഹാറിലെ ബക്സറില് കര്‍ഷകരും പോലീസും തമ്മിലുള്ള സംഘര്‍ഷത്തിനിടെ അക്രമം. പ്രതിഷേധക്കാര്‍ പോലീസ് വാഹനം കത്തിച്ചു. സര്‍ക്കാര്‍ വാഹനങ്ങൾ സമരക്കാർ അടിച്ചുതകര്‍ത്തു.
ചൗസ പവര്‍ പ്ലാന്റുമായി ബന്ധപ്പെട്ട് നടന്ന സമരമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കര്‍ഷകരുടെ ഭൂമി ഏറ്റെടുത്താണ് സ്ഥലത്ത് പ്ലാന്റ് നിര്‍മിച്ചത്. സ്ഥലത്തിനു കൂടുതല്‍ വിലയാവശ്യപ്പെട്ട് ഏറെ നാളുകളായി കര്‍ഷകര്‍ സമരം തുടരുകയാണ്.
സമരം ചെയ്ത കര്‍ഷകരെ കഴിഞ്ഞ ദിവസം പോലീസ് വീടുകളില്‍ കയറി മര്‍ദിച്ചതിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് സമരക്കാര്‍ അക്രമം അഴിച്ചുവിട്ടതെന്നാണ് വിവരം.
സ്ഥലത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.