ന്യൂഡൽഹി: ഇടതുപക്ഷത്തിന്റെ ഉപദേശങ്ങൾ കോൺഗ്രസ് ഗൗരവമായി എടുക്കണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അങ്ങനെ ചെയ്തപ്പോൾ എല്ലാം അത് കോൺഗ്രസിനും ഇന്ത്യക്കും ഗുണം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന് നല്ല നാളുകൾ വരാൻ മതേതര ശക്തികൾ ഒന്നിച്ച് പ്രവർത്തിക്കണം. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് കോൺഗ്രസിനെയും ഇടതുപാർട്ടികളെയും ഒരുമിച്ച് കൊണ്ടുപോകുന്നതിൽ പ്രണബ് മുഖർജി നിർണായക പങ്കുവഹിച്ചെന്നും യെച്ചൂരി കൂട്ടിച്ചേർത്തു.
ഇന്ത്യ ഇന്റർനാഷണൽ സെന്ററിൽ പ്രണബ് മുഖർജി ലെഗസി ഫൗണ്ടേഷൻ സംഘടിപ്പിച്ച ചർച്ചയിൽ സംസാരിക്കുകയായിരുന്നു യെച്ചൂരി.