പാലക്കാട്: കഞ്ചിക്കോട് ട്രെയിനിൽ തീപിടിത്തം. എറണാകുളത്തുനിന്നും ബിലാസ്പൂരിലേക്ക് പോവുകയായിരുന്ന ബിലാസ്പുർ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിലാണ് തീപിടിച്ചത്.
എസി എ2 കംപാർട്ട്മെന്റിലാണ് തീ പടർന്നത്. ഇന്ന് ഉച്ചയ്ക്ക് 12നായിരുന്നു തീപിടിത്തമുണ്ടായത്. സംഭവത്തിൽ ആർക്കും പരിക്കില്ല.