ഷിക്കാഗോ: ചങ്ങനാശേരി എസ്ബി-അസംപ്ഷൻ അലമ്നൈ അസോസിയേഷന്റെ ഷിക്കാഗോ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ദേശീയ ഉപന്യാസ മത്സരം നടത്തും. എസ്ബി-അസംപ്ഷൻ അലമ്നൈ അംഗങ്ങളുടെ മക്കൾക്കായി മാത്രമുള്ള ഉപന്യാസ മത്സരം നടത്തപ്പെടുന്നു. രജിസ്ട്രേഷനുള്ള സമയം ജനുവരി 31 വരെ നീട്ടിയതായി സംഘാടകർ അറിയിച്ചു.
ഹൈസ്കൂൾ, കോളേജ് എന്നീ വിഭാഗങ്ങളിലാണ് മത്സരം. ഹൈസ്കൂളിൽ ജൂനിയറോ സീനിയറോ ആയവർക്കും കോളേജിൽ ഫ്രഷ്മെനോ സോഫ്മോർ ആയവർക്കോ അപേക്ഷിക്കാവുന്നതാണ്. വിജയികൾക്ക് കാഷ് അവാർഡും സർട്ടിഫിക്കറ്റുമാണ് സമ്മാനം. രജിസ്ട്രേഷനും മത്സരത്തിനുള്ള എൻട്രികളും csbaessaycomp@gmail.com എന്ന ഇമെയിൽ വഴിയാണ് അയക്കേണ്ടത്. ജനുവരി 31 വരെയാണ് സൗജന്യ രജിസ്ട്രേഷൻ.
ഉപന്യാസ എൻട്രികൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മാർച്ച് 31 ആണ്. ജഡ്ജിംഗ് പാനലിന്റെ തീരുമാനം അന്തിമമായിരിക്കുമെന്ന് പ്രസിഡന്റ് ആന്റണി ഫ്രാൻസിസും സംഘാടകരും അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ഡോ. തോമസ് സെബാസ്റ്റ്യൻ: 601-715-2229.



