കണ്ണൂർ: സെൻട്രൽ ജയിലിനുള്ളിൽ തടവുകാർ തമ്മിൽ സംഘർഷം. വിയ്യൂർ സെൻട്രൽ ജയിലിൽ നിന്നും കണ്ണൂരില്‍ എത്തിച്ച തടവുകാരാണ് സംഘർഷത്തിന് തുടക്കമിട്ടത്.
ജയിലിലെ ഒന്നാം ബ്ലോക്കിലായിരുന്നു സംഘർഷം. കണ്ണൂരിലെ തടവുകാരനായ തൃശൂർ സ്വദേശി പ്രമോദിനെ സംഘം ആക്രമിക്കുകയായിരുന്നു.
ലാലു, ബിജു, അമൽ, അനൂപ് എന്നിവർ ചേർന്നാണ് അക്രമം നടത്തിയതെന്ന് ജയിൽ അധികൃതർക്ക് വ്യക്തമായിട്ടുണ്ട്. ഇവർക്കെതിരേ കേസ് രജിസ്റ്റർ ചെയ്തു.



