ന്യൂഡല്‍ഹി: പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ച് വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. പാക്കിസ്ഥാന് ഭീകരതയുടെ കേന്ദ്രമാണെന്നു ജയ്ശങ്കര് പറഞ്ഞു. ഓസ്ട്രേലിയന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് പരാമര്‍ശം.
ഇന്ത്യയുടെ പാര്‍ലമെന്റ് മന്ദിരത്തിനു നേരെ പോലും ഭീകരാക്രമണം നടത്തിയ രാജ്യമാണ് പാക്കിസാഥാനെന്നു ജയ്ശങ്കര് പറഞ്ഞു. അതിര്‍ത്തിയിലേക്ക് ഓരോ ദിവസവും ഭീകരരെ അയയ്ക്കുകയാണ്. മുംബൈ ഭീകരാക്രമണം ഉള്‍പ്പെടെയുള്ള കാര്യങ്ങളും അദ്ദേഹം പരാമര്‍ശിച്ചു.
പാക്കിസ്ഥാന്റെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഇതിനെക്കാള്‍ രൂക്ഷമായ വാക്കുകള്‍ ഉപയോഗിക്കാന്‍ തനിക്കു കഴിയും. പാക്കിസ്ഥാന്റെ ഇത്തരം നടപടികളെ യൂറോപ്യന്‍ രാജ്യങ്ങള്‍ അപലപിക്കുന്നില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു.
ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കങ്ങളെക്കുറിച്ചും ജയ്ശങ്കര് പരാമര്‍ശിച്ചു. അതിര്‍ത്തിയില്‍ ഇന്ത്യക്കും ചൈനയ്ക്കുമിടയിലെ കരാറുകള്‍ ചൈന ലംഘിച്ചതാണ് നിലവിലെ സംഘര്‍ഷാവസ്ഥയ്ക്ക് കാരണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.



