തൃശൂര്‍: ചികിത്സയ്ക്കെത്തിയ വയോധികയെ ആശുപത്രി ജീവനക്കാരിയെന്ന് തെറ്റിദ്ധരിപ്പിച്ച് അഞ്ച് പവന്റെ മാല മോഷ്ടിച്ച യുവതി അറസ്റ്റില്‍. കനകമല സ്വദേശിനി ഷീബ എന്ന ശില്പയെയാണ് പോലീസ് പിടികൂടിയത്.
ഡിസംബർ 24ന് മുരിങ്ങൂര്‍ സ്വദേശിയായ വയോധിക ചികിത്സ തേടി ചാലക്കുടി താലൂക്ക് ആശുപത്രിയിലെത്തിയത്. എക്സ്റേ എടുക്കാനെത്തിയപ്പോഴാണ് യുവതി തന്ത്രപൂർവം മാല മോഷ്ടിച്ചത്.



