ന്യൂ​ഡ​ൽ​ഹി: അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലെ ത​വാം​ഗി​ൽ ഇ​ന്ത്യ​ൻ സൈ​നി​ക​രെ ചൈ​നീ​സ് സൈ​നി​ക​ർ മ​ർ​ദി​ച്ചു​വെ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​സ്താ​വ​ന​യ്ക്ക് മ​റു​പ​ടി​യു​മാ​യി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ. ഇ​ന്ത്യ​ൻ സൈ​നി​ക​രെ ആ​രും വി​മ​ർ​ശി​ക്ക​രു​തെ​ന്നും സൈ​നി​ക​രെ ബ​ഹു​മാ​നി​ക്കു​ക​യും ആ​ദ​രി​ക്കു​ക​യു​മാ​ണ് വേ​ണ്ട​തെ​ന്നും പാ​ർ​ല​മെ​ന്‍റി​ൽ ജ​യ​ശ​ങ്ക​ർ പ​റ​ഞ്ഞു.

ത​വാം​ഗി​ൽ ചൈ​നീ​സ് സൈ​നി​ക​ർ ഇ​ന്ത്യ​ൻ സൈ​നി​ക​രെ മ​ർ​ദി​ച്ചു​വെ​ന്നും ഇ​ന്ത്യ​യ്ക്കെ​തി​രെ ചൈ​ന യു​ദ്ധ​ത്തി​ന് കോ​പ്പു​കൂ​ട്ടു​മ്പോ​ൾ മോ​ദി ഭ​ര​ണ​കൂ​ടം ‘ഉ​റ​ങ്ങു​ക’​യാ​ണെ​ന്നും ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി രാ​ജ​സ്ഥാ​നി​ലെ ജ​യ്പു​രി​ൽ രാ​ഹു​ൽ ആ​രോ​പി​ച്ചി​രു​ന്നു. രാ​ഷ്ട്രീ​യ വി​മ​ർ​ശ​ന​ങ്ങ​ൾ ന​ട​ത്താ​മെ​ങ്കി​ലും അ​തി​ലേ​ക്ക് ന​മ്മു​ടെ സൈ​നി​ക​രെ നേ​രി​ട്ടോ അ​ല്ലാ​തെ​യോ ഉ​ൾ​പ്പെ​ടു​ത്തു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും വി​ദേ​ശ​കാ​ര്യ​മ​ന്ത്രി പ​റ​ഞ്ഞു.

അ​തി​ർ​ത്തി​യി​ലെ പി​ന്മാ​റ്റ​ത്തി​ന് ഇ​ന്ത്യ ചൈ​ന​യു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്നു​ണ്ട്. ചൈ​ന​യു​മാ​യു​ള്ള ബ​ന്ധം മോ​ശ​മാ​യ​താ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ പ​ര​സ്യ​മാ​യി പ​റ​ഞ്ഞ​താ​ണ്. ത​നി​ക്കെ​തി​രാ​യ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്ക് ഒ​രു പ്ര​ശ്ന​വു​മി​ല്ല. ത​ന്‍റെ ബോ​ധ്യം പോ​ലും പോ​രെ​ന്ന് വി​മ​ർ​ശ​നം ഉ​ണ്ടാ​യി. ഉ​പ​ദേ​ശ​ത്തെ അം​ഗീ​ക​രി​ക്കു​ന്നു. യാം​ഗ് സെ​യി​ൽ ഇ​ന്ത്യ​ൻ പ​ട്ടാ​ള​ക്കാ​ർ കാ​വ​ൽ നി​ൽ​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.