തൃശൂര്‍: ആറാട്ടുപുഴയില്‍ കാര്‍ പുഴയിലേക്ക് വീണുണ്ടായ അപകടത്തിൽ മരണം മൂന്നായി. കാർ യാത്രികയായ സന്ധ്യയും മരണത്തിന് കീഴടങ്ങി.
ഇന്ന് ഉച്ചയ്ക്കാണ് അപകടം സംഭവിച്ചത്. അപകടത്തിൽ മരിച്ച ചീരാച്ചി സ്വദേശി രാജേന്ദ്ര ബാബുവിന്റെ ഭാര്യയാണ് സന്ധ്യ. ഇവരുടെ കൊച്ചുമകൻ സമർഥും അപകടത്തിൽ മരിച്ചിരുന്നു.
വിവാഹാവശ്യത്തിനായി ആറാട്ടുപുഴയിലെ റിസോര്‍ട്ടിലേക്ക് പോകുകയായിരുന്ന ഒരു കുടുംബത്തിലെ ആറു പേര് സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.
ആറാട്ടുപുഴ പാലത്തിന് താഴെയുള്ള വഴിയിലൂടെ റിസോര്‍ട്ടിലേക്ക് പോകുന്നതിനിടെ എതിരെ വന്ന വാഹനത്തിന് സൈഡ് നല്കുമ്പോള് കാര്‍ പുഴയിലേക്ക് മറിയുകയായിരുന്നു.
കാറുലുണ്ടായിരുന്ന മറ്റുള്ളവരെ നാട്ടുകാരാണ് രക്ഷിച്ച് കരയ്ക്കെത്തിച്ചത്. ഇവരെ ആശുപത്രിയിലേക്കു മാറ്റി. പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിരുന്നു. നാട്ടുകാരുടെ സഹായത്തോടെയാണ് കാര്‍ പുറത്തെടുത്തത്.



