മുംബൈ: ഹിന്ദുത്വത്തെ വ്രണപ്പെടുത്തിയെന്ന പരാതിയിൽ പത്താൻ സിനിമയ്ക്കെതിരെ കേസ്. മുംബൈ സാകിനാക പോലീസാണ് കേസെടുത്തത്. മുംബൈ സ്വദേശിയായ സഞ്ജയ് തിവാരിയാണ് പരാതിക്കാരൻ.
ചിത്രത്തിലെ “ബേഷ രംഗ്’ എന്ന് തുടങ്ങുന്ന ഗാനത്തില്‍ നടി ദീപിക പദുക്കോൺ ധരിച്ച കാവി വസ്ത്രം ഹിന്ദുത്വത്തെ വ്രണപ്പെടുത്തിയെന്നാണ് പരാതി. ചിത്രത്തിന്റെ നിര്‍മാതാവ്, സംവിധായകന്, നടന്, നടി എന്നിവര്‍ക്കെതിരെ കേസ് എടുക്കണമെന്നായിരുന്നു പരാതിക്കാരന്റെ ആവശ്യം.
സിനിമയുടെ പ്രദർശനം വിലക്കണമെന്നാവശ്യപ്പെട്ട് ബീഹാർ മുസഫർ നഗർ സിജെഎം കോടതിയിലും ഹർജി ഫയൽ ചെയ്തിട്ടുണ്ട്.



