തിരുവനന്തപുരം: ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയുടെ പോലീസ് സീല്‍ ചെയ്ത വീടിനുള്ളില്‍ ആരോ അതിക്രമിച്ച് കയറി. സീല്‍ തകര്‍ത്ത് വാതില്‍ തുറന്നാണ് വീടിനുള്ളില്‍ കയറിയിരിക്കുന്നത്.

കൊലപാതകം നടന്ന തമിഴ്‌നാട് രാമവര്‍മന്‍ചിറയിലെ വീട്ടിലാണ് സംഭവം. സ്ഥലത്ത് തമിഴ്‌നാട് പോലീസ് പരിശോധന തുടരുകയാണ്. ഷാരോണ്‍ വധക്കേസ് അന്വേഷിക്കുന്ന പാറശാല പോലീസും ഇവിടേയ്ക്ക് തിരിച്ചു.

സംഭവിച്ചത് എന്താണെന്ന് വ്യക്തമായിട്ടില്ല. തെളിവുനശിപ്പിക്കാന്‍ ബോധപൂര്‍വം നടന്ന പരിശ്രമമാണോ അതോ അടഞ്ഞുകിടന്ന വീടിനുള്ളില്‍ മോഷണ ശ്രമം ഉണ്ടായതാണോ എന്ന് പോലീസ് പരിശോധിക്കും.

ഈ വീടിനു സമീപത്തുനിന്ന് നിര്‍ണായക തെളിവായ വിഷക്കുപ്പി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.