തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ കാരണം കാണിക്കല്‍ നോട്ടീസിന് എംജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ സാബു തോമസ് വിശദീകരണം നല്കി.
ഗവർണർക്ക് രേഖാമൂലം മറുപടി നൽകേണ്ട സമയപരിധി വ്യാഴാഴ്ചയാണ് അവസാനിച്ചത്. ഹിയറിങ്ങിന് അവസരം നല്‍കണമെന്നാണ് വിസി മറുപടിയില്‍ ആവശ്യപ്പെട്ടത്.
കേരള സര്‍വകലാശാല മുന്‍ വിസി ഡോ.വി.പി.മഹാദേവന് പിള്ള കഴിഞ്ഞ ദിവസം വിശദീകരണം നല്‍കിയിരുന്നു. വിസിയാകാന്‍ വേണ്ട യോഗ്യതകള്‍ തനിക്കുണ്ടെന്നും സ്ഥാനത്തേക്ക് എത്തിയത് ചട്ടപ്രകാരമായിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.
കേരള സര്‍വകലാശാല, എംജി സര്‍വകലാശാല, കുസാറ്റ്, കേരള ഫിഷറീസ് സര്‍വകലാശാല, കണ്ണൂര്‍ സര്‍വകലാശാല, എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല, ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല, കാലിക്കറ്റ് സര്‍വകലാശാല, മലയാളം സര്‍വകലാശാല വിസിമാരോടാണ് ഗവര്‍ണര്‍ രാജിയാവശ്യപ്പെട്ടത്.
നിയമനം ചട്ടപ്രകാരമല്ലെന്ന് ചൂണ്ടിക്കാട്ടി എപിജെ അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല വിസി നിയമനം സുപ്രിംകോടതി റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇക്കാര്യം ചൂണ്ടി ഒന്‍പത് വിസിമാരോട് ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ടത്.



