ഭോപ്പാല്‍: മധ്യപ്രദേശില്‍ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 11 പേര് മരിച്ചു. മരിച്ചവരില്‍ മൂന്നു സ്ത്രീകളും രണ്ട് കുട്ടികളുമുണ്ട്.
ഇന്നു പുലര്‍ച്ചെ രണ്ട് മണിയോടെ ബേതുല്‍ ജില്ലയിലെ ജല്ലാര്‍ പോലീസ് സ്റ്റേഷന് പരിധിയിലാണ് അപകടമുണ്ടായത്.
തൊഴിലാളികളുമായി പോയ വാഹനം ആളൊഴിഞ്ഞ ബസില്‍ ഇടിച്ചാണ് അപകടമുണ്ടായത്. കാര്‍ ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
വാഹനം പൊളിച്ചാണ് പലരുടെയും മൃതദേഹങ്ങൾ പുറത്തെടുത്തത്.



