വാ​ഷിം​ഗ്ട​ൺ: വ​സ​തി​യി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ അ​ക്ര​മി​യു​ടെ ചു​റ്റി​ക കൊ​ണ്ടു​ള്ള ആ​ക്ര​മ​ണ​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​എ​സ് പാ​ര്‍​ല​മെ​ന്‍റ് സ്പീ​ക്ക​ര്‍ നാ​ന്‍​സി പെ​ലോ​സി​യു​ടെ ഭ​ര്‍​ത്താ​വ് പോ​ള്‍ പെ​ലോ​സി ആ​ശു​പ​ത്രി വി​ട്ടു. ത​ല​യ്ക്കും കൈ​യ്ക്കും കൈ​യ്ക്കും പ​രി​ക്കേ​റ്റി​രു​ന്ന 82 കാ​ര​നാ​യ പെ​ലോ​സി ഇ​നി വസതിയിൽ ഡോ​ക്ട​റു​മാ​രു​ടെ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​മെ​ന്ന് നാ​ന്‍​സി പെ​ലോ​സി അ​റി​യി​ച്ചു.

ഒ​ക്ടോ​ബ​ർ 28ന് ​ക​ലി​ഫോ​ര്‍​ണി​യ​യി​ലെ വ​സ​തി​യി​ല്‍ അ​തി​ക്ര​മി​ച്ചു ക​യ​റി​യ അ​ക്ര​മി ചു​റ്റി​ക കൊ​ണ്ട് ത​ല​യ്ക്ക​ടി​ക്കു​ക​യാ​യി​രു​ന്നു. അ​ക്ര​മി​യാ​യ 42 കാ​ര​ൻ ഡേ​വി​ഡ് ഡി​പാ​പ്പി​നെ പി​ന്നീ​ട് പോ​ലീ​സ് പി​ടി​കൂ​ടി. ശ​ക്ത​മാ​യ സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ മ​റി​ക​ട​ന്നാ​ണ് യു​എ​സ് ഹൗ​സ് ഓ​ഫ് പ്ര​സ​ന്‍റേ​റ്റീ​വ് നാ‍​ന്‍​സി പെ​ലോ​സി​യു​ടെ വ​സ​തി​യി​ലേ​ക്ക് അ​ക്ര​മി എ​ത്തി​യ​ത്.

അ​ക​ത്തു ക​ട​ന്ന​യു​ട​ന്‍ പോ​ള്‍ പെ​ലോ​സി​യെ ചു​റ്റി​ക കൊ​ണ്ട് അ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് നാ​ന്‍​സി പെ​ലോ​സി എ​വി​ടെ​യെ​ന്ന് ചോ​ദി​ച്ച് ആ​ക്രോ​ശി​ക്കു​ക​യും ചെ​യ്തെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ള്‍ പ​റ​യു​ന്നു. മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം അ​ക്ര​മി​യെ പോ​ലീ​സ് പി​ടി​കൂ​ടി. അ​ക്ര​മം ന​ട​ക്കു​മ്പോ​ള്‍ നാ​ന്‍​സി പെ​ലോ​സി വാ​ഷിം​ഗ്ട​ണി​ലാ​യി​രു​ന്നു.

ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ പോ​ൾ പെ​ലോ​സി​യെ ആ​റു ദി​വ​സ​ത്തെ ചി​കി​ത്സ​യ്ക്ക് ശേ​ഷ​മാ​ണ് സ​ക്ക​ർ​ബ​ർ​ഗ് സാ​ൻ ഫ്രാ​ൻ​സി​സ്കോ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്ത​ത്.