കൊ​പ്പേ​ൽ: ഷി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ പു​തി​യ ബി​ഷ​പ്പാ​യി സ്ഥാ​നാ​രോ​ഹി​ത​നാ​യ മാ​ർ ജോ​യ് ആ​ല​പ്പാ​ട്ടി​നു കൊ​പ്പേ​ൽ സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ ഇ​ട​വ​ക​യു​ടെ ഉൗ​ഷ്മ​ള സ്വീ​ക​ര​ണം. ബി​ഷ​പ്പാ​യി ചു​മ​ത​ല​യേ​റ്റ​ശേ​ഷം സെ​ന്‍റ് അ​ൽ​ഫോ​ൻ​സാ​യി​ൽ ന​ട​ത്തി​യ പ്ര​ഥ​മ സ​ന്ദ​ർ​ശ​ന​മാ​യി​രു​ന്നു.

ഇ​ട​വ​ക ജ​ന​ത്തോ​ടൊ​പ്പം വി​കാ​രി ഫാ. ​ജേ​ക്ക​ബ് ക്രി​സ്റ്റി പ​റ​ന്പു​കാ​ട്ടി​ൽ, കൈ​ക്കാ​ര·ാ​രാ​യ ടോം ​ഫ്രാ​ൻ​സീ​സ്, എ​ബ്ര​ഹാം പി ​മാ​ത്യൂ , പീ​റ്റ​ർ തോ​മ​സ്, സാ​ബു സെ​ബാ​സ്റ്റ്യ​ൻ, സെ​ക്ര​ട്ട​റി ജോ​ർ​ജ് തോ​മ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് പൂ​ച്ചെ​ണ്ട് ന​ൽ​കി മാ​ർ ആ​ല​പ്പാ​ട്ടി​നെ സ്വീ​ക​രി​ച്ചു.

ഇ​ട​വ​ക​യി​ലെ തി​യോ​ള​ജി ഗ്രാ​ജു​വേ​ഷ​ൻ സെ​റി​മ​ണി​യോ​ട​നു​ബ​ന്ധി​ച്ചാ​യി​രു​ന്നു മാ​ർ. ആ​ല​പ്പാ​ട്ടി​ന്‍റെ സ​ന്ദ​ർ​ശ​നം. ഭാ​ര​ത​ത്തി​ന് വെ​ളി​യി​ലെ പ്ര​ഥ​മ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യാ​യ അ​മേ​രി​ക്ക​യി​ലെ ചി​ക്കാ​ഗോ സെ​ന്‍റ് തോ​മ​സ് രൂ​പ​ത​യു​ടെ ര​ണ്ടാ​മ​ത്തെ ബി​ഷ​പ്പാ​ണ് മാ​ർ. ജോ​യ് ആ​ല​പ്പാ​ട്ട്.