ഡാ​ള​സ്: ഇ​ന്ത്യ​ൻ കോ​ണ്‍​സു​ലേ​റ്റ് ഹൂ​സ്റ്റ​ണ്‍ ന​വം​ബ​ർ 12 ശ​നി​യാ​ഴ്ച ഡാ​ള​സി​ൽ വി​സ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.​വി​വി​ധ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ല​നി​ലു​ള്ള രാ​ധാ​കൃ​ഷ്ണ ടെ​ന്പി​ളി​ലാ​ണ് (1450 North Watters Rd ,Allen tx 75013) ക്യാ​ന്പ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

2022 ന​വം​ബ​ർ 12 ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്തു മു​ത​ൽ വൈ​കീ​ട്ട് 5 വ​രെ ഹൂ​സ്റ്റ​ണ്‍ കോ​ണ്‍​സു​ലേ​റ്റി​ൽ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ന്ത്യ​ൻ പാ​സ്പോ​ർ​ട്ട്, ഒ​സി​ഐ കാ​ർ​ഡ്, പേ​രു പു​തു​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ​ക്കു​ള്ള പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ പ​രി​ശേ​ധി​ച്ചു ന​ൽ​കും. ഈ ​പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ വി​എ​ഫ്എ​സ് .(ഹൂ​സ്റ്റ​ണ്‍) ഓ​ഫീ​സി​ലേ​ക്കു അ​യ​ച്ചു കൊ​ടു​ത്താ​ൽ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കാ​മെ​ന്നും, ക്യാ​ന്പി​ൽ പു​തി​യ പാ​സ്പോ​ർ​ട്ടോ, വി​സാ​യോ വി​ത​ര​ണം ചെ​യു​ന്ന​ത​ല്ലെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

പൗരന്മാ​​രു​ടെ സം​ശ​യ​ങ്ങ​ൾ​ക്കു​ള്ള മ​റു​പ​ടി​യും ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കും.​മു​ൻ കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​വ​ർ​ക്കാ​ണ് ആ​ദ്യ പ​രി​ഗ​ണ​ന ല​ഭി​ക്കു​ക.​കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ഹൂ​സ്റ്റ​ണ്‍ കോ​ണ്‍​സു​ലേ​റ്റു​മാ​യോ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.