ഒട്ടാവ: ചലച്ചിത്ര താരം രംഭയും മക്കളും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. കാനഡയില്‍ വച്ചാണ് അപകടം നടന്നത്.
സ്കൂളില്‍ നിന്നും മക്കളെ തിരിച്ചു കൊണ്ടുവരുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കാറില്‍ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. രംഭയും മക്കളും രംഭയുടെ മുത്തശിയുമാണ് അപകടസമയം കാറില്‍ ഉണ്ടായിരുന്നത്.
ഇവര്‍ അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപെട്ടു. മൂത്ത മകള്‍ സാഷയ്ക്ക നിസാര പരിക്കേറ്റു. ആശുപത്രിയില്‍ കഴിയുന്ന സാഷയുടെ ചിത്രം രംഭ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.



