തിരുവനന്തപുരം: യുവതിയെ ആക്രമിച്ച കേസിൽ പോലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. എആര്‍ ക്യാമ്പിലെ ഉദ്യോഗസ്ഥനും കന്റോണ്‍മെന്റ് സ്റ്റേഷനിലെ പോലീസ് ഡ്രൈവറുമായ സുരേഷിനെയാണ് സിറ്റി പൊലീസ് കമ്മീഷണര്‍ സസ്പെന്‍ഡ് ചെയ്തത്.
റൂറല്‍ എസ്പിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കാട്ടാക്കടയില്‍ വ്യാഴാഴ്ചയാണ് സംഭവം. സാധനം വാങ്ങിയതിന് ശേഷം പൈസ കൊടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം കയേറ്റത്തില്‍ കലാശിക്കുകയായിരുന്നു.



