ജ​യ്പൂ​ർ: രാ​ജ​സ്ഥാ​നി​ലെ ശ്രീ​ഗം​ഗാ​ന​ഗ​ർ രാജ്യാന്തര അതിർത്തി വഴി ഇ​ന്ത്യ​യി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​ട​ക്കാ​ൻ ശ്ര​മി​ച്ച പാ​ക്കി​സ്ഥാ​ൻ പൗ​ര​നെ അ​തി​ർ​ത്തി ര​ക്ഷാ സേ​ന(​ബി​എ​സ്എ​ഫ്) വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ അ​നൂ​പ്ഗ​ർ മേ​ഖ​ല‌​യി​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. അ​തി​ർ​ത്തി ക​ട​ക്കാ​ൻ ശ്ര​മി​ച്ച യു​വാ​വി​നോ​ട് തി​രി​കെ പോ​കാ​ൻ പ്ര​ദേ​ശ​ത്ത് റോ​ന്ത് ചു​റ്റു​ക​യാ​യി​രു​ന്ന ബി​എ​സ്എ​ഫ് ജ​വാ​ന്മാ​ർ അ​ഭ്യ​ർ​ഥി​ച്ചി​രു​ന്നു. മു​ന്ന​റി​യി​പ്പ് അ​വ​ഗ​ണി​ച്ച് ഇ​ന്ത്യ​യി​ലേ​ക്ക് പ്ര​വേ​ശി​ച്ച ഇ​യാ​ൾ​ക്ക് നേ​രെ സേ​നാം​ഗ​ങ്ങ​ൾ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു.

മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​യാ​ൻ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നും സം​ഭ​വ​ത്തി​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.