ദോഹ: ഫു​ട്ബോ​ൾ ലോ​ക​ക​പ്പി​ന് മോടി കൂ​ട്ടാ​ൻ തൊ​ഴി​ലാ​ളി​ക​ളെ കു​ടി​യി​റ​ക്കി ഖ​ത്ത​ർ ഭ​ര​ണ​കൂ​ടം. ലോ​ക​ക​പ്പ് ആ​സ്വ​ദി​ക്കാ​നാ​യി എ​ത്തു​ന്ന വി​ദേ​ശി​ക​ൾ​ക്ക് താ​മ​സ സൗ​ക​ര്യം ഒ​രു​ക്കി​യി​രി​ക്കു​ന്ന മേ​ഖ​ല​ക​ൾ “ശു​ദ്ധീ​ക​രി​ക്കാ​ൻ’ വേ​ണ്ടി​യാ​ണ് സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​ക​ളെ കു​ടി​യൊ​ഴി​പ്പി​ച്ച​തെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.

ദോ​ഹ ന​ഗ​ര​മ​ധ്യ​ത്തി​ലെ തൊ​ഴി​ലാ​ളി ക്യാ​ന്പു​ക​ളി​ൽ വ​സി​ക്കു​ന്ന അ​വി​വാ​ഹി​ത​രാ​യ ഏ​ഷ്യ​ൻ, ആ​ഫ്രി​ക്ക​ൻ വം​ശ​ജ​രാ​യ പു​രു​ഷ​ന്മാ​രെ പ്ര​ത്യേ​ക​മാ​യി തെ​ര​ഞ്ഞു​പി​ടി​ച്ചാ​ണ് വ​സ​തി​ക​ളി​ൽ നി​ന്ന് ഒ​ഴി​പ്പി​ച്ച​ത്.

ബു​ധ​നാ​ഴ്ച മു​ത​ൽ ന​ട​ക്കു​ന്ന കു​ടി​യൊ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​യി​ൽ ലോ​ക​ക​പ്പ് വേ​ദി​ക​ളു​ടെ നി​ർ​മാ​ണ​പ്ര​വ​ർ​ത്തി​യി​ൽ പ​ങ്കാ​ളി​ക​ളാ​യ തൊ​ഴി​ലാ​ളി​ക​ൾ​ക്ക​ട​കം ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് കി​ട​പ്പാ​ടം ന​ഷ്ട​മാ‌‌​യി.

താ​മ​സ സ്ഥ​ല​ത്ത് നി​ന്ന് ഒ​ഴി​ഞ്ഞ് പോ​കാ​ൻ പ​ല​ർ​ക്കും ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ മാ​ത്ര​മാ​ണ് ല​ഭി​ച്ച​തെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്. വ​സ്ത്ര​ങ്ങ​ളും അ​വ​ശ്യ​വ​സ്തു​ക്ക​ളും പോ​ലും വ​സ​തി​ക​ളി​ൽ നി​ന്ന് എ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത പ​ല​രും കെ​ട്ടി​ട​ങ്ങ​ളു​ടെ ടെ​റ​സി​ലും നി​ർ​മാ​ണ​ശാ​ല​ക​ളി​ലു​മാ​ണ് ക​ഴി​യു​ന്ന​ത്.

കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്ന മേ​ഖ​ല​യി​ൽ തൊ​ഴി​ലാ​ളി ക്യാ​ന്പു​ക​ൾ അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന 2010-ലെ ​നി​യ​മ​ത്തി​ന്‍റെ ബ​ല​ത്തി​ലാ​ണ് കു​ടി​യൊ​ഴി​പ്പി​ക്ക​ൽ ന​ട​പ​ടി​ക​ൾ ഭ​ര​ണ​കൂ​ടം നി​ർ​വ​ഹി​ച്ച​ത്. തൊ​ഴി​ലാ​ളി​ക​ളെ ഒ​ഴി​പ്പി​ച്ച കെ​ട്ടി​ട​ങ്ങ​ൾ​ക്ക് സ​മീ​പം 200 ഡോ​ള​ർ മു​ത​ൽ 400 ഡോ​ള​ർ വ​രെ പ്ര​തി​ദി​ന വാ​ട​ക ന​ൽ​കേ​ണ്ട മു​റി​ക​ൾ ലോ​ക​ക​പ്പ് ആ​രാ​ധ​ക​ർ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.

എ​ന്നാ​ൽ സം​ഭ​വ​ത്തി​ന് ലോ​ക​ക​പ്പ് ഒ​രു​ക്ക​ങ്ങ​ളു​മാ​യി ബ​ന്ധ​മി​ല്ലെ​ന്നും രാ​ജ്യ​ത്തെ പാ​ർ​പ്പി​ട മേ​ഖ​ല​ക​ൾ പു​ന​ർ​നി​ർ​ണ​യി​ക്കാ​നു​ള്ള ദീ​ർ​ഘ​കാ​ല പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തി​ക​ച്ചും നി​യ​മ​പ​ര​മാ​യി​യാ​ണ് ഒ​ഴി​പ്പി​ക്ക​ൽ ന​ട​ത്തി​യ​തെ​ന്നും സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ പ്ര​തി​ക​രി​ച്ചു. കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ട്ട​വ​ർ​ക്ക് പു​ന​ര​ധി​വാ​സം ഒ​രു​ക്കി​യെ​ന്നും അ​ധി​കൃ​ത​ർ അ​വ​കാ​ശ​പ്പെ​ട്ടു. സം​ഭ​വ​ത്തി​ൽ ലോ​ക​ക​പ്പ് സം​ഘാ​ട​ക​ർ പ്ര​തി​ക​ര​ണം ന​ട​ത്തി‌​യി​ട്ടി​ല്ല.