മെ​ൽ​ബ​ൺ: ട്വ​ന്‍റി-20 ലോ​ക​ക​പ്പി​ലെ മ​റ്റൊ​രു മ​ത്സ​രം കൂ​ടി ഒ​രു പ​ന്ത് പോ​ലും എ​റി​യാ​നാ​വാ​തെ ഉ​പേ​ക്ഷി​ച്ചു. ഇ​ര​ട്ട മ​ത്സ​രം ന​ട​ക്കാ​നി​രു​ന്ന മെ​ൽ​ബ​ൺ സ്റ്റേ​ഡി​യ​ത്തി​ൽ ക​ന​ത്ത മ​ഴ തു​ട​രു​ന്ന​ത് മൂ​ലം ഓ​സ്ട്രേ​ലി​യ – ഇം​ഗ്ല​ണ്ട് വ​ന്പ​ൻ പോ​രാ​ട്ടമാണ് ഉ​പേ​ക്ഷി​ച്ചത്.

ഇ​തേ വേ​ദി​യി​ൽ രാ​വി​ലെ നി​ശ്ച​യി​ച്ചി​രു​ന്ന അ​യ​ർ​ല​ൻ​ഡ് – അ​ഫ്ഗാ​നി​സ്ഥാ​ൻ പോ​രാ​ട്ട​ത്തി​ന് സം​ഭ​വി​ച്ച​തി​ന് സ​മാ​ന​മാ​യ ദു​ർ​വി​ധി​യി​ൽ ടോ​സി​ട​ൽ ച‌​ട​ങ്ങ് പോ​ലും ന​ട​ത്താ​നാ​വാ​തെ​യാ​ണ് ഓ​സീ​സ് – ഇം​ഗ്ലീ​ഷ് ടീ​മം​ഗ​ങ്ങ​ൾ പി​രി​ഞ്ഞ​ത്. നനഞ്ഞ ഔട്ട്ഫീൽഡ് ഏറെ അപകടസാധ്യതയുള്ളതാണെന്ന അംപയർമാരുടെ വിലയിരുത്തലിലാണ് ഈ തീരുമാനം എടുത്തത്.

ഗ്രൂ​പ്പ് ഒ​ന്നി​ൽ തു​ട​ർ​ച്ച​യാ​യി മ​ത്സ​ര​ങ്ങ​ൾ റ​ദ്ദാ‌​യ​തോ‌​ടെ സെ​മി ഫൈ​ന​ൽ സാ​ധ്യ​ത​ക​ൾ​ക്ക് നെ​റ്റ് റ​ൺ​നി​ര​ക്ക് പ്ര​ധാ​ന മാ​ന​ദ​ണ്ഡ​മാ​കാ​നു​ള്ള സാ​ധ്യ​ത വ​ർ​ധി​ച്ചു. -1.555 റ​ൺ​നി​ര​ക്കു​ള്ള ഓ​സ്ട്രേ​ലി​യ​യ്ക്കും +0.239 റ​ൺ​നി​ര​ക്കു​ള്ള ഇം​ഗ്ല​ണ്ടി​നും ആ​ശ​ങ്ക​യു​ണ​ർ​ത്തു​ന്ന വാ​ർ​ത്ത​യാ​ണി​ത്.