ന്യൂഡൽഹി: ഡൽഹിയിൽ വായു മലിനീകരണം വീണ്ടും മോശം അവസ്ഥയിൽ. ദീപാവലിക്ക് ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് രാജ്യ തലസ്ഥാനത്ത് പുകമഞ്ഞ് രൂക്ഷമായിരിക്കുന്നത്.
രാവിലെ 6.30ന് ഓവറോൾ എയർ ക്വാളിറ്റി ഇൻഡക്സ് 251 ആണ് രേഖപ്പെടുത്തിയതെന്ന് എയർ ക്വാളിറ്റി ആൻഡ് വെതർ ഫോർകാസ്റ്റിംഗ് റിസർച്ച് അറിയിച്ചു. ഡൽഹിയിലെ വായുമലിനീകരണം വരും ദിവസങ്ങളിലും രൂക്ഷമാകുമെന്നാണ് സൂചന.
അതേസമയം, ദീപാവലിക്ക് ശേഷം മലിനീകരണം കൂടാൻ സാധ്യയുള്ളതിനാൽ പടക്കം പൊട്ടിക്കുന്നതിന് സർക്കാർ കർശനനിരോധനം ഏർപ്പെടുത്തി. മലിനീകരണം കുറയ്ക്കാൻ വിവിധ ഇടങ്ങളിൽ സ്മോഗ് ടവറുകളും സ്ഥാപിച്ചു.



