ബ​ഹ്റാ​യ്ച്ച്: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ടോ​യ്‌​ല​റ്റ് സീ​റ്റ് മോ​ഷ്ടി​ച്ചു​വെ​ന്നാ​രോ​പി​ച്ച് ബി​ജെ​പി നേ​താ​വും കൂ​ട്ടാ​ളി​ക​ളും ദ​ളി​ത് യു​വാ​വി​ന്‍റെ മു​ഖ​ത്ത് ക​രി ഓ​യി​ലോ​ഴി​ച്ച് ത​ല മൊ​ട്ട​യ​ടി​ച്ചു. ചൊ​വ്വാ​ഴ്ച ബ​ഹ്റാ​യ്ച്ചി​ലെ ഹാ​ർ​ദി​യി​ലാ​യി​രു​ന്നു സം​ഭ​വം.

പ്രാ​ദേ​ശി​ക ബി​ജെ​പി നേ​താ​വ് രാ​ധ​ശ്യാം മി​ശ്ര​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ണ്ട് സ​ഹാ​യി​ക​ളും ചേ​ർ​ന്നാ​ണ് ക്രൂ​ര​കൃ​ത്യം ന​ട​ത്തി​യ​ത്. രാ​ജേ​ഷ് കു​മാ​ർ എ​ന്ന ദ​ളി​ത് യു​വാ​വി​നാ​ണ് ആ​ക്ര​മ​ണം നേ​രി​ടേ​ണ്ടി​വ​ന്ന​ത്. യു​വാ​വ് ഹാ​ർ​ദി​യി​ലെ വീ​ട്ടി​ൽ​നി​ന്നും ടോ​യ്‌​ല​റ്റ് സീ​റ്റ് മോ​ഷ്ടി​ച്ച​താ​യാണ് ആരോപണം.

രാ​ജേ​ഷ് കു​മാ​റി​നെ ആ​ൾ​ക്കൂ​ട്ടം പി​ടി​കൂ​ടി തൂ​ണി​ൽ കെ​ട്ടി​യി​ട്ടു. ഇ​തി​ന്‍റെ വീ​ഡി​യോ​യും പ​ക​ർ​ത്തി. രാ​ധ​ശ്യാം മി​ശ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യു​വാ​വി​നെ മ​ർ​ദി​ക്കു​ക​യും മു​ഖ​ത്ത് ക​രി​ഓ​യി​ൽ ഒ​ഴി​ക്കു​ക​യും ചെ​യ്തു. രാ​ജേ​ഷ് കു​മാ​റി​ന്‍റെ മു​ടി ഇവർ ബ​ല​മാ​യി ഷേ​വ് ചെ​യ്തു.

ഈ ​സ​മ​യം ആ​ൾ​ക്കൂ​ട്ടം കൈ​യ​ടി​ച്ച് ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. വീ​ഡി​യോ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ര​ണ്ട് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. രാ​ധ​ശ്യാം മി​ശ്ര ഒ​ളി​വി​ലാ​ണ്.