യുഎസിലെ ടെക്സ് സാസിലെ സാൻഅന്റോണിയയിൽ ഇന്നാരംഭിക്കുന്ന രാജ്യാന്തര റേഡിയേഷൻ ഓങ്കോളജി സമ്മേ ളനത്തിൽ ഗവേഷണ പ്രബന്ധം അവതരിപ്പിക്കാൻ മലയാളി ഡോ ക്ടർ.
വെല്ലൂർ സിഎംസി ആശുപ ത്രിയിലെ റേഡിയേഷൻ ഓങ്കോളജി സീനിയർ റസിഡന്റ് ഡോ. ഡോൺ ബാബു ചെമ്പ്ലാവിലാണ് പ്രബന്ധം അവതരിപ്പിക്കുന്നത്.
ഏറ്റുമാനൂർ ചെമ്പ്ലാവിൽ ബാബുവിന്റെയും ഷീലയുടെയും മകനാണ്. വെല്ലൂർ സിഎംസി ആശുപത്രിയിലെ റേഡിയേഷൻ ഓങ്കോളജി സീനിയർ റസിഡന്റ് ഡോ. സോണിയയാണ് ഭാര്യ.



