കൊ​ച്ചി: എറണാകുളം ഇ​ട​പ്പ​ള്ളിയിൽ അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രി​യാ​യ വീ​ട്ട​മ്മ മരിച്ചു. ഇ​ട​പ്പ​ള്ളി ബാ​ല​കൃ​ഷ്ണ​ന്‍ റോ​ഡി​ല്‍ നേ​രി​യ​ക്ക​ല്‍ സാ​ജ​ന്‍റെ ഭാ​ര്യ ബീ​ന (54) ആ​ണ് മ​രി​ച്ച​ത്.

ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ക​ൾ ജി​ബി​ന​യെ ഗു​രു​ത​ര പ​രി​ക്കോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വൈ​കി​ട്ട് ഏ​ഴി​ന് ഇ​ട​പ്പ​ള്ളി പ​ള്ളി​ക്കു മു​ന്നി​ലായിരുന്നു അ​പ​ക​ടം. ബ​സു​ക​ളു​ടെ മ​ത്സ​ര​യോ​ട്ട​മാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നു ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു. ഫോ​ര്‍​ട്ടു​കൊ​ച്ചി-​ആ​ലു​വ റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ബാ​ദു​ഷ ബ​സാ​ണ് സ്കൂ​ട്ട​റി​ൽ ഇ​ടി​ച്ച​ത്.