പെരിന്തൽമണ്ണ: കുട്ടികളെ വീട്ടിൽ പൂട്ടിയിട്ട് മർദ്ദിച്ച പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തൂത ഒലിയത്താണ് സംഭവം. തൂത ഒലിയത്ത് സ്വദേശി തച്ചങ്ങോട്ടില്‍ അലവിയുടെ മകന് മുഹമ്മദ് ബഷീര്‍ (35)നെയാണ് പെരിന്തല്‍മണ്ണ എസ് ഐ യാസറും സംഘവും അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ ബഷീർ നിസാര കാര്യങ്ങൾക്ക് പോലും ഭാര്യയെയും കുട്ടികളെയും മർദ്ദിക്കാറുണ്ടായിരുന്നു. ഇയാൾ ഓട്ടോറിക്ഷാ ഡ്രൈവറാണ്. ചെല്‍ഡ് ലൈനില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മർദ്ദനത്തിന്റെ വിവരങ്ങൾ പുറത്തായത്.
എട്ടും ഒന്‍പതും വയസുളള കുട്ടികളെ മുറിയില്‍ പൂട്ടിയിട്ട് കേബിള്‍ വയറും ചൂരലും ഉപയോഗിച്ച് മാരകമായി മര്‍ദ്ദിക്കുന്നതായിരുന്നു ഇയാളുടെ രീതി. പ്രതിയെ പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



