മും​ബൈ: പാ​ക്കി​സ്ഥാ​നി​ൽ അടുത്ത വർഷം ന​ട​ക്കു​ന്ന ഏ​ഷ്യാ ക​പ്പി​ൽ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​പ​ങ്കെ​ടു​ക്കി​ല്ലെ​ന്ന് ബി​സി​സി​ഐ സെ​ക്ര​ട്ട​റി ജ​യ് ഷാ ​അ​റി​യി​ച്ചു. ടൂ​ർ​ണ​മെ​ന്‍റ് വേ​ദി​യാ​യി പാ​ക്കി​സ്ഥാ​നെ സ്ഥി​ര​പ്പെ​ടു​ത്തു​മോ എ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് ഈ ​തീ​രു​മാ​നം.

ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​പാ​ക്കി​സ്ഥാ​നി​ലേ​ക്ക് പോ​കി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ ഷാ, ​ടൂ​ർ​ണ​മെ​ന്‍റ് മ​റ്റേ​തെ​ങ്കി​ലും വേ​ദി​യി​ൽ ന​ട​ത്താ​നു​ള്ള സാ​ധ്യ​ത ശ​ക്ത​മാ​ണെ​ന്ന് പ്ര​സ്താ​വി​ച്ചു.

ഏ​ഷ്യ​ൻ ക്രി​ക്ക​റ്റ് കൗ​ൺ​സി​ൽ മേ​ധാ​വി പ​ദ​വി കൂ​ടി വ​ഹി​ക്കു​ന്ന ഷാ, ​ബി​സി​സി​ഐ​യു​ടെ 91-ാം വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി​ക്ക് മു​ന്നോ​ടി​യാ​യി മാ​ധ്യ​മ​ങ്ങ​ളോ​ട് സം​വ​ദി​ച്ച വേ​ള​യി​ലാ​ണ് ഈ ​പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തി​യ​ത്.

2012-ലെ ​പാ​ക്കി​സ്ഥാ​ന്‍റെ ഇ​ന്ത്യ​ൻ പ​ര്യ​ട​ന​ത്തി​ന് ശേ​ഷം ശേ​ഷം ഇ​രു രാ​ജ്യ​ങ്ങ​ളും രാ​ജ്യാ​ന്ത​ര വേ​ദി​ക​ളി​ൽ മാ​ത്ര​മാ​ണ് ഏ​റ്റു​മു​ട്ടി​യി​ട്ടു​ള്ള​ത്. 2005-06 സീ​സ​ണി​ന് ശേ​ഷം ഇ​ന്ത്യ​ൻ ടീം ​പാ​ക്കി​സ്ഥാ​നി​ൽ പ​ര്യ​ട​നം ന​ട​ത്തി​യി​ട്ടി​ല്ല.