കണ്ണൂർ: കോടിയേരി ബാലകൃഷ്ണനെ അപകീര്‍ത്തിപ്പെടുത്തുന്നതരത്തിൽ സാമൂഹികമാധ്യമത്തില്‍ പരാമര്‍ശം നടത്തിയെന്ന കേസില്‍ അധ്യാപികയെ സസ്പെന്‍ഡ് ചെയ്തു. കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക വടകര ഓര്‍ക്കാട്ടേരിയിലെ കെ.വി. ഗിരിജയെയാണ് സസ്പെന്‍ഡ് ചെയ്തത്.
തലശേരി ഡിഇഒയുടെ നിര്‍ദേശപ്രകാരം സ്കൂള്‍ മാനേജരാണ് നടപടിയെടുത്തത്. കോടിയേരി ബാലകൃഷ്ണന് അന്തരിച്ചെന്ന ഒരു ചാനല്‍ വാര്‍ത്തയുടെ കമന്റ് ബോക്സിലായിരുന്നു വിവാദ പരാമര്‍ശം. അധ്യാപികയ്ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.



