വയനാട്: ചീരാൽ പ്രദേശത്ത് രണ്ടാഴ്ചയായി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്ന കടുവയെ മയക്കുവെടി വച്ച് പിടികൂടാൻ വനംവകുപ്പ് തീരുമാനമെടുത്തു.
ജനവാസമേഖലയിൽ ചുറ്റിത്തിരിയുന്ന കടുവ പ്രദേശത്തെ നിരവധി വളർത്തുമൃഗങ്ങളെ കൊന്നിരുന്നു. ജനങ്ങൾ കടുത്ത പ്രതിഷേധം ഉയർത്തിയതോടെയാണ് മയക്കുവെടി വയ്ക്കാൻ അധികൃതർ തീരുമാനിച്ചത്.
കടുവയെ പിടികൂടാൻ കൂടുതൽ കൂടുകൾ സ്ഥാപിക്കുമെന്നും ഉദ്യോഗസ്ഥർ ജാഗ്രതയോടെ നിലകൊള്ളുകയാണെന്നും അധികൃതർ അറിയിച്ചു.



