ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂര്‍ മത്സരിക്കുമെന്ന് ഉറപ്പായി. അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്നതിന് സമര്‍പ്പിക്കേണ്ട നാമനിര്‍ദേശ പത്രിക ഫോം തരൂരിന്റെ പ്രതിനിധി കോണ്‍ഗ്രസ് ആസ്ഥാനത്ത് നിന്ന് കൈപ്പറ്റി.
ശശി തരൂര്‍ ഉള്‍പ്പെടെ മൂന്ന് പേര് ഫോം വാങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം 30നാണ് പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി. 26ാം തീയതി തരൂര്‍ പത്രിക നല്‍കുമെന്നാണ് സൂചന.
തരൂരിന് പുറമേ, അശോക് ഗഹ്ലോട്ടും ജി23യുടെ പ്രതിനിധിയായി മനീഷ് തിവാരിയും മത്സരിക്കുമെന്നാണ് റിപ്പോർട്ട്. 28നായിരിക്കും ഗഹ്ലോട്ട് പത്രിക നല്‍കുന്നത്.



