ബെയ്ജിംഗ്: ചൈനയിൽ അപ്രതീക്ഷിത രാഷ്ട്രീയ അട്ടിമറി നടന്നുവെന്ന് റിപ്പോർട്ടുകൾ. പ്രസിഡന്റ് ഷി ചിൻ പിംഗിനെ അധികാരത്തിൽ നിന്നും മാറ്റി വീട്ടുതടങ്കലിൽ പാർപ്പിച്ചിരിക്കുന്നതായാണ് റിപ്പോർട്ടുകൾ. എന്നാൽ വാർത്തയ്ക്ക് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല.
ഷിയും കമ്മ്യൂണിസ്റ്റ് പാർട്ടിയും തമ്മിൽ ഇടഞ്ഞുവെന്നും തുടർന്ന് പ്രസിഡന്റിനെ പീപ്പിൾ ലിബറേഷൻ ആർമി വീട്ടു തടങ്കലിലാക്കി എന്നുമുള്ള വാർത്തകളാണ് പ്രചരിക്കുന്നത്. ദേശീയ മാധ്യമങ്ങൾ ഇത് സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവിട്ടിട്ടുണ്ട്.
നവമാധ്യമങ്ങളിലും വാർത്തയ്ക്ക് വലിയ പ്രചാരം ലഭിച്ചു. ബിജെപി നേതാവ് സുബ്രഹ്മണ്യൻ സ്വാമി ഇത് സംബന്ധിച്ച വാർത്ത ട്വീറ്റ് ചെയ്തിട്ടുണ്ട്.



