ന്യൂഡൽഹി: രാജ്യത്ത് ഒക്ടോബർ ഒന്നിന് 5ജി ഇന്റർനെറ്റ് സേവനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തുടക്കം കുറിക്കും. 13 നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ 5ജി ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാകുക.
ഒക്ടോബർ ഒന്നിന് നടക്കുന്ന ഇന്ത്യ മൊബൈൽ കോൺഗ്രസ് പരിപാടിയിലാണ് മോദി 5ജി സേവനങ്ങൾ അവതരിപ്പിക്കുന്നത്.
അഹമ്മദാബാദ്, ബംഗളൂരു, ചണ്ഡീഗഡ്, ചെന്നൈ, ഡൽഹി, ഗാന്ധിനഗർ, ഗുരുഗ്രാം, ഹൈദരാബാദ്, ജാംനഗർ, കോൽക്കത്ത, ലക്നോ, മുംബൈ, പൂനെ എന്നിവിടങ്ങളിൽ അതിവേഗ 5ജി ഇന്റർനെറ്റ് സേവനങ്ങൾ ലഭ്യമാകുക.



