തിരുവനന്തപുരം: 2021-ലെ കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്.
മികച്ച നടനുള്ള പുരസ്കാരം ബിജു മേനോനും ജോജു ജോര്‍ജും മികച്ച നടിക്കുള്ള പുരസ്കാരം രേവതിയും ഏറ്റുവാങ്ങി. മികച്ച സംവിധായകനുള്ള പുരസ്കാരം ദിലീഷ് പോത്തനും ഏറ്റുവാങ്ങി. ജെസി ഡാനിയേൽ പുരസ്കാരം കെ.പി. കുമാരന് മുഖ്യമന്ത്രി സമ്മാനിച്ചു.
മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് വിനീത് ശ്രീനിവാസൻ ഏറ്റുവാങ്ങി. മത്സരവിഭാഗത്തിലെ 142 ചിത്രങ്ങളിൽ നിന്നുമാണ് സംവിധായകൻ സയീദ് അഖ്തർ മിർസ അധ്യക്ഷനായ സമിതി 39 വിഭാഗങ്ങളിലിലെ വിജയികളെ കണ്ടെത്തിയത്.
മേയ് 27-ന് പ്രഖ്യാപിച്ച ചലച്ചിത്ര പുരസ്കാരങ്ങളുടെ സമർപ്പണം സംസ്ഥാനത്തെ കനത്ത മഴ മൂലം ഒരുവട്ടം മാറ്റിവച്ചിരുന്നു.



