തിരുവനന്തപുരം: സർക്കാരും ഗവർണറും തമ്മിലുള്ള പോര് മുറുകുന്നു. സർക്കാർ പരിപാടിയിൽ അതിഥിയാകാൻ ഇല്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ലഹരി വിരുദ്ധ പരിപാടിയുടെ ഉദ്ഘാടനത്തിനായി ഗവർണറെ സർക്കാർ ക്ഷണിച്ചിരുന്നു. ഈ ക്ഷണം ഗവർണർ നിരസിച്ചു.
ഇന്ന് ഗവർണറെ ലഹരി വിരുദ്ധ പരിപാടിയിലേക്ക് ക്ഷണിക്കാനായി എത്തിയ മന്ത്രി എം.ബി. രാജേഷിനോടും ചീഫ് സെക്രട്ടറി വി.പി. ജോയിയോടും അദ്ദേഹം നിലപാട് അറിയിക്കുകയായിരുന്നു.



