കൊച്ചി: ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് സവര്‍ക്കറുടെ ചിത്രവും. നെടുമ്പാശ്ശേരി അത്താണിയിൽ സ്ഥാപിച്ച ഫ്ലക്സിലാണ് സവര്‍ക്കറുടെ ചിത്രം സ്ഥാനം പിടിച്ചത്.
വിവാദമായതോടെ ചിത്രം മറച്ചു. പിന്നീട് ഫ്ലക്സുതന്നെ മാറ്റി. ഫ്ലക്സ് അച്ചടിച്ച സ്ഥാപനത്തിന് പറ്റിയ തെറ്റെന്നാണ് വിശദീകരണം. സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്ത നേതാക്കളെ ഗൂഗിളില്‍ തിരഞ്ഞപ്പോള്‍ സവര്‍ക്കറും ഉള്‍പ്പെട്ടെന്നാണ് വിശദീകരണം.
സംഭവവുമായി ബന്ധപ്പെട്ട് ഐൻടിയുസി ചെങ്ങമനാട് മണ്ഡലം പ്രസിഡൻ്റ് സുരേഷിനെ സസ്പെൻഡ് ചെയ്തു.



