രാവിലെ പത്ത് മണിക്ക് മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ വച്ചാണ് യോഗം. സർക്കാർ ഹൈക്കോടതിയിൽ നൽകിയ ഉറപ്പിന്‍റെ ഭാഗമായാണ് ഇന്ന് യോഗം ചേരുന്നത്. ദേവാലയങ്ങളുടെ ഏറ്റെടുപ്പുമായി ബന്ധപ്പെട്ട നിലവിലുള്ള കേസിൽ, ചർച്ചയിലൂടെ പരിഹാരം കണ്ടെത്തുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ഹൈക്കോടതിയിൽ സർക്കാർ അറിയിച്ച പ്രശ്ന പരിഹാരം ഇന്നുണ്ടാകുമോ എന്നതാണ് യോഗത്തെ നിർണായകമാക്കുന്നത്. ഓർത്തഡോക്സ്, യാക്കോബായ സഭ പ്രതിനിധികൾക്ക് പുറമേ അഡ്വക്കേറ്റ് ജനറൽ, ചീഫ് സെക്രട്ടറി, അഭ്യനന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, ഡി ജി പി എന്നിവരും ഇന്നത്തെ യോഗത്തിൽ പങ്കെടുക്കും.