ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ കോളജ് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി വിദ്യാർഥിനി ജീവനൊടുക്കി. ഹരിയാന സ്വദേശിയായ 20 വയസുകാരിയാണ് മരിച്ചത്.
മധ്യ ഡൽഹിയിലെ പ്രമുഖ കോളജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയായ യുവതി കോളജിന്റെ പ്രധാന കെട്ടിടത്തിന് മുകളിൽ നിന്ന് തിങ്കളാഴ്ച രാത്രിയാണ് താഴേക്ക് ചാടിയത്. തന്റെ മരണത്തിന് താൻ മാത്രമാണ് ഉത്തരവാദിയെന്നും മറ്റാരെയും പഴിക്കാനില്ലെന്നും യുവതി ആത്മഹത്യാക്കുറിപ്പിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയെന്നും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.



