ച​ണ്ഡി​ഗ​ഡ്: ഫ്രാ​ങ്ക്ഫ​ർ​ട്ടി​ൽ​നി​ന്നു ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള വി​മാ​ന​ത്തി​ൽ​നി​ന്ന് പ​ഞ്ചാ​ബ് മു​ഖ്യ​മ​ന്ത്രി ഭ​ഗ​വ​ന്ത് മാ​നി​നെ ഇ​റ​ക്കി​വി​ട്ട ന​ട​പ​ടി​യി​ൽ രാ​ഷ്ട്രീ​യ വി​വാ​ദം. അ​മി​ത​മാ​യി മ​ദ്യ​പി​ച്ച നി​ല​യി​ലാ​യി​രു​ന്നു മാ​ൻ എ​ന്നും അ​തി​നാ​ലാ​ണ് വി​മാ​ന​ത്തി​ൽ​നി​ന്ന് ഇ​റ​ക്കി​വി​ട്ട​തെ​ന്നു​മാ​ണ് റി​പ്പോ​ർ​ട്ട്. മാ​ൻ പ​ഞ്ചാ​ബി​ക​ൾ​ക്ക് നാ​ണ​ക്കേ​ട് ഉ​ണ്ടാ​ക്കി​യെ​ന്ന് പ്ര​തി​പ​ക്ഷ​ക​ക്ഷി​ക​ൾ ആ​രോ​പി​ച്ചു.

അ​നാ​രോ​ഗ്യം കാ​ര​ണ​മാ​ണ് ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള മാ​നി​ന്‍റെ യാ​ത്ര വൈ​കി​യ​തെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സ് അ​റി​യി​ച്ചു. മാ​നിന്‍റെ യാ​ത്ര വൈ​കാ​ൻ കാ​ര​ണം എ​ത്തി​യ വി​മാ​നം വൈ​കി​യ​തും വി​മാ​നം മാ​റ്റേ​ണ്ടി​വ​ന്ന​തും ആ​ണെ​ന്ന ലു​ഫ്താ​ൻ​സ​യു​ടെ പ്ര​സ്താ​വ​ന എ​എ​പി പ​ങ്കു​വ​യ്ക്കു​ക​യും ചെ​യ്തു.

മാ​ൻ മ​ദ്യ​പി​ച്ചി​രു​ന്നു​വെ​ന്നും ഇ​തു​കാ​ര​ണ​മാ​ണ് വി​മാ​നം നാ​ലു മ​ണി​ക്കൂ​ർ വൈ​കി​യ​തെ​ന്നു​മാ​ണ് പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണം.